SignIn
Kerala Kaumudi Online
Thursday, 19 September 2024 1.35 PM IST

അവാർഡ് ഏറ്റുവാങ്ങി

Increase Font Size Decrease Font Size Print Page
award
വിദ്യാഭ്യാസ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ച് മണ്ണാർക്കാട് കോ-ഓപ്പറേറ്റീവ് എജ്യുക്കേഷണൽ സൊസൈറ്റിക്ക് ലഭിച്ച പുരസ്‌കാരവും ക്യാഷ് അവാർഡും മന്ത്രി വി.എൻ.വാസവനിൽ നിന്നും ഡയറക്ടർ അഡ്വ. കെ.സുരേഷ്, സെക്രട്ടറി എം.മനോജ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു.

മണ്ണാർക്കാട്: സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് നടന്ന സമാപന സമ്മേളനത്തിൽ 2019-2020 വർഷത്തെ വിദ്യാഭ്യാസ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ച് മണ്ണാർക്കാട് കോ-ഓപ്പറേറ്റീവ് എജ്യുക്കേഷണൽ സൊസൈറ്റിക്ക് ലഭിച്ച പുരസ്‌കാരവും കാഷ് അവാർഡും മന്ത്രി വി.എൻ.വാസവനിൽ നിന്ന് ഡയറക്ടർ അഡ്വ. കെ.സുരേഷ്, സെക്രട്ടറി എം.മനോജ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. വിദ്യാഭ്യാസരംഗത്ത് സംഘം നടത്തി വരുന്ന മാതൃകാപരമായ പ്രവർത്തനങ്ങളാണ് അവാർഡിന് അർഹമാക്കിയത്. സംഘത്തിനു കീഴിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അഫിലിയേഷനോടു കൂടിയ പാലക്കാട് ജില്ലയിലെ ഏക സഹകരണ കോളേജായ യൂണിവേഴ്സൽ കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് ഉൾപ്പെടെ ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു. പി.കെ.ശശി ചെയർമാനും ഡോ. കെ.എ.കമ്മാപ്പ വൈസ് ചെയർമാനുമായ ഭരണസമിതിയാണ് ഈ ജനകീയ വിദ്യാഭ്യാസ സംരംഭത്തിന് നേതൃത്വം നൽകി വരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.