ഒറ്റപ്പാലം: ഭർതൃവീട്ടിൽ 19 കാരി തുങ്ങി മരിച്ച സംഭവത്തിൽ മങ്കര സി.ഐ അനീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മൊഴിയെടുത്തു. ധോണി ഉമ്മിണി അബ്ദുൾ റഹ്മാന്റെ മകൾ നഫ്ലയെയാണ് മങ്കരയിലെ ഭർതൃവീട്ടിൽ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ പത്തിരിപ്പാലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജനുവരിയിലാണ് മങ്കര കക്കോടി അത്താണിപ്പറമ്പ് മുജീബുമായി നഫ്ലയുടെ വിവാഹം നടന്നത്. അസ്വഭാവിക മരണത്തിന് കേസെടുത്തുവെങ്കിലും അന്വേഷണ ചുമതലയിലുള്ള മങ്കര സി.ഐ അനീഷും സംഘവും ഇന്നലെ വൈകീട്ടോടെ നഫ്ലയുടെ വീട്ടിലെത്തി മാതാവ്, പിതാവ്, തുടങ്ങിയവരുടെ മൊഴി ശേഖരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |