SignIn
Kerala Kaumudi Online
Thursday, 19 September 2024 5.31 AM IST

പ്രതിഷേധ പ്രകടനങ്ങൾ അക്രമാസക്തം

Increase Font Size Decrease Font Size Print Page
strike

ഒറ്റപ്പാലം: ഒറ്റപ്പാലത്ത് എസ്.എഫ്.ഐ, കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനങ്ങൾ അക്രമാസക്തമായി. കേരള ബാങ്ക് ഒറ്റപ്പാലം ശാഖയ്ക്ക് നേരെ കല്ലേറിൽ ജനൽ ചില്ലുകൾ തകർന്നു. ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐക്കാർ നടത്തിയ പ്രകടനത്തിൽ കോൺഗ്രസ് ബോർഡുകൾ അടിച്ചു തകർത്തു. തുടർന്ന് കോൺഗ്രസ് പ്രവർത്തകരും പ്രകടനം നടത്തുകയായിരുന്നു. സി.പി.എം ബോർഡുകൾക്ക് നേരെയും കല്ലേറ് ഉണ്ടായി. ഇതിനിടയിലാണ് സമീപത്തുള്ള കേരള ബാങ്കിന്റെ ശാഖയ്ക്ക് നേരെയും കല്ലേറ് ഉണ്ടായത്. കെട്ടിടത്തിന്റെ പടിഞ്ഞാറ് വശത്തുള്ള ജനൽ ചില്ലുകളാണ് കല്ലേറിൽ തകർന്നത്. പൊലീസെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.