ചെർപ്പുളശ്ശേരി: ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ചെർപ്പുളശ്ശേരി ബിവറേജസിന് സമീപം ആളൊഴിഞ്ഞ പറമ്പിൽനിന്ന് വില്പനയ്ക്കായി കൊണ്ടുവന്ന 17 കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് കൊണ്ടുവന്ന വയനാട് കോട്ടത്തറ കട്ടിയത്തനാത്ത് കെ.ടി.ജോസഫ് (66), സുൽത്താൻ ബത്തേരി വടക്കനാട് ആരംപുളിക്കൽ വീട്ടിൽ എ.വി.ജോണി (52) എന്നിവരാണ് അറസ്റ്റിലായത്. ബാഗിലാക്കി ബസിലാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നത്. വയനാട്ടിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. ആന്ധ്രായിൽനിന്നും വാങ്ങി കേരളത്തിൽ കൊണ്ടുവന്ന് വൻവിലയ്ക്ക് വില്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് പ്രതികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |