പാലക്കാട്: തിരുവാലത്തൂർ എൻ.എസ്.എസ് കരയോഗം തെരഞ്ഞെടുപ്പ് പൊതുയോഗം താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ജയരാജ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വനിതാ സമാജം പ്രസിഡന്റ് ജെ.ബേബി ശ്രീകല, ഭരണസമിതി അംഗം പി.സന്തോഷ് കുമാർ, ഹരിദാസ് മച്ചിങ്ങൽ എന്നിവർ പങ്കെടുത്തു. തുടർന്ന് കരയോഗം, വനിതാ സമാജം ഭരണസമിതിയിലേക്ക് ഭാരവാഹികളെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. ഭാരവാഹികളായി വി.ജയരാജ് ( പ്രസിഡന്റ്), പി.മണികണ്ഠൻ ( സെക്രട്ടറി), മുരളി തമ്പാൻ (ഖജാൻജി) എന്നിവരെയും വനിതാ സമാജം ഭാരവാഹികളായി വത്സല ജയരാജ് (പ്രസിഡന്റ്), സി.സിന്ധു (സെക്രട്ടറി), ഗീതാകുമാരി (ഖജാൻജി) എന്നിവരെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |