മണ്ണാർക്കാട്: മുസ്ലിം സർവീസ് സൊസൈറ്റി അലനല്ലൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ റംസാൻ കാമ്പെയിന്റെ ഭാഗമായി റിലീഫ് ഫണ്ട് വിതരണവും പൂർവ്വകാല നേതാക്കളുടെ അനുസ്മരണവും നടത്തി. എം.എസ്.എസ് ജില്ലാ സെക്രട്ടറി ഹമീദ് കൊമ്പത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.ഹസ്സൻ ഹാജി അദ്ധ്യക്ഷത വഹിച്ചു.യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് കെ.എച്ച്.ഫഹദ് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി എം.ഷാഹിദ്, ജില്ലാ വൈസ് പ്രസിഡന്റ് ആലായൻ മുഹമ്മദലി, പി.അബ്ദുൾ ഷെരീഫ്, കെ. എ.ഹുസ്നി മുബാറക്,സൈനുദ്ദീൻ ആലായൻ,പാക്കത്ത് റഷീദ്, യൂസഫ് ആറാട്ടുതൊടി,റഹീം പാക്കത്ത്,നാസർ നാലകത്ത് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |