ഷോളയൂർ: ഷോളയൂർ കുടുംബ ആരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഷോളയൂർ പഞ്ചായത്തിന്റെയും ആദിവാസി ഉദ്യോഗസ്ഥ കൂട്ടായ്മയുടെയും സഹകരണത്തോടുകൂടി 'നമ്മുക്ക് സംഘടിക്കാം' പരിപാടി സംഘടിപ്പിച്ചു. ഷോളയൂർ പഞ്ചായത്ത് പ്രസിഡന്റ് രാമമൂർത്തി ഉദ്ഘാടനം ചെയ്തു. വിദൂര ആദിവാസി ഊരായ മൂലഗംഗൽ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷാജു അദ്ധ്യക്ഷത വഹിച്ചു. ഷോളയൂർ ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്.കാളിസ്വാമി, ഷോളയൂർ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിത്തേഷ്, ഊരു മൂപ്പത്തി ലക്ഷ്മി, എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |