അലനല്ലൂർ: കുട്ടികളിലും രക്ഷിതാക്കളിലും പരിസ്ഥിതി സ്നേഹം വളർത്തി ഭൂമിയെ പച്ചപുതപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ജി.എൽ.പി.എസ് എടത്തനാട്ടുകര മൂച്ചിക്കലിൽ ഒരുവർഷം നീണ്ടുനിൽക്കുന്ന ഹരിതഗേഹം കാമ്പെയിന് തുടക്കമായി. 150 വൃക്ഷത്തെകൾ നട്ടുപിടിപ്പിച്ച് സംരക്ഷിക്കുകയെന്നതാണ് ഈ വർഷം ലക്ഷ്യമിടുന്നത്. കാമ്പെയിന്റെ ഉദ്ഘാടനം വിദ്യാർത്ഥിയായ ദർവിഷ് മുഹമ്മദിന് വൃക്ഷത്തെ നൽകി പ്രധാനാദ്ധ്യാപകൻ പി.സൈതാലി നിർവഹിച്ചു. സ്കൂളിനു സമീപത്തെ പാതയോരത്തും ഫലവൃക്ഷത്തൈ നട്ടു. എ.സീനത്ത്, സി.ജമീല, കെ.രമാദേവി, പി.ജിഷ, സി.പി.വഹീദ, ഷഫ്ന, പി.പ്രിയ, ഇ.പ്രിയങ്ക, സി.പി മുഫീദ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |