പാലക്കാട്: ഫിഷറീസ് വകുപ്പ് മുഖേന പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതിയിൽ ബയോ ഫ്ളോക്ക് യൂണിറ്റ് (വന്നാമി ചെമ്മീൻ), റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം യൂണിറ്റ്, മത്സ്യസേവന കേന്ദ്രം മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷിക്കാം. ബയോ ഫ്ളോക്ക് യൂണിറ്റ് , റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം യൂണിറ്റുകൾക്കായി യൂണിറ്റുകൾക്ക് 7.5 ലക്ഷവും മത്സ്യസേവന കേന്ദ്രം യൂണിറ്റിന് 25 ലക്ഷവും ചെലവഴിക്കാം. പി.എം.എം.എസ്.വൈ പദ്ധതിയിൽ യൂണിറ്റുകൾ സ്ഥാപിച്ച് ബില്ലുകൾ നൽകുന്ന പൊതുവിഭാഗത്തിന് യൂണിറ്റ് കോസ്റ്റിന്റെ 40 ശതമാനവും എസ്.സി/എസ്.ടി/വനിത വിഭാഗങ്ങൾക്ക് യൂണിറ്റ് കോസ്റ്റിന്റെ 60 ശതമാനവും സബ്സിഡി ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |