ചെർപ്പുളശ്ശേരി: 2022- 23 വർഷത്തെ വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ചെർപ്പുളശ്ശേരി നഗരസഭ വികസന സെമിനാർ സംഘടിപ്പിച്ചു. ഇ.എം.എസ് സ്മാരക ടൗൺഹാളിൽ നടന്ന സെമിനാർ പി.മമ്മികുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.പി.ഷമീജ് പദ്ധതി വിശദീകരണം നടത്തി. വൈസ് ചെയർപേഴ്സൺ സഫ്ന പാറക്കൽ, സെക്രട്ടറി സീന, കെ.മിനി, കെ.ടി.പ്രമീള, പി.വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു. ചെർപ്പുളശ്ശേരി സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നിന്നും സ്ഥലം മാറ്റം ലഭിച്ചു പോകുന്ന ഉദ്യോഗസ്ഥരെ ഉപഹാരം നൽകി ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |