നെന്മാറ: രാഹുൽ ഗാന്ധിയെയും നെഹ്റു കുടുംബത്തിനെതിരെയും കള്ളകേസെടുത്തതിൽ പ്രതിഷേധിച്ച് നെന്മാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെന്മാറ ടൗണിൽ മാർച്ചും പോസ്റ്റ്ഓഫീസ് ധർണയും നടത്തി. മുൻ എം.എൽ.എ കെ.എ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.വി.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെകട്ടറി കെ.ജി.എൽദോ, എം.പത്മഗിരീശൻ, കെ.ഐ.അബ്ബാസ്, എ.മോഹനൻ, എസ്.എം.ഷാജഹാൻ, എ.ശിവരാമൻ, ആർ.സുരേഷ്, സുധീർ പല്ലശ്ശേന, പ്രിൻസ് ജോസഫ്, പ്രബിത ജയൻ, പി.പി.ശിവപ്രസാദ്, എം.ഷാജു, ആർ.വേലായുധൻ, കെ.ആർ.പത്മകുമാർ, കെ.വേലപ്പൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |