നെന്മാറ: അയിലൂർ കൃഷിഭവൻ പരിധിയിലെ പാടശേഖരങ്ങളിൽ മുഞ്ഞ ബാധ വ്യാപകമായതിനെ തുടർന്ന് പട്ടാമ്പി മേഖല കാർഷിക ഗവേഷണ കേന്ദ്രം കീടരോഗ വിഭാഗം അധികൃതർ പാടശേഖരങ്ങൾ സന്ദർശിച്ചു.
കാർഷിക ഗവേഷണ കേന്ദ്രത്തിലെ പ്രൊഫ. ഡോ. കാർത്തികേയൻ, ആത്മയുടെ കീഴിലുള്ള ബ്ലോക്ക് ടെക്നോളജി മാനേജർ അസ്ലം, കൃഷി അസിസ്റ്റന്റ് സന്തോഷ്, വിവിധ നെല്ലുൽപാദക പാടശേഖര സമിതി ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിലാണ് അയിലൂർ പഞ്ചായത്തിലെ പാല മുതുകുന്നി, താമരപ്പാടം പുത്തൻ തറ, പുതുച്ചി, മല്ലൻ കുളബ് തുടങ്ങിയ വിവിധ പാടശേഖരങ്ങൾ സന്ദർശിച്ചത്.
മുഞ്ഞബാധ രൂക്ഷമായ പ്രദേശങ്ങളിലെ കർഷകരെ മുൻകരുതൽ നടപടികളെ കുറിച്ചും തുടർച്ചയായ മരുന്നുപ്രയോഗം കീടങ്ങൾ അതിജീവിക്കുന്നതിനെക്കുറിച്ചും ബോധവാന്മാരാക്കി. തുടർച്ചയായി ഒരേ കീടനാശിനി പ്രയോഗം ചില കീടങ്ങൾ അതിജീവിക്കുന്നതാണ് കീടബാധ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കാൻ കാരണമെന്ന് വിദഗ്ദ്ധർ നിരീക്ഷിച്ചു. കീടബാധ വ്യാപകമായ പ്രദേശങ്ങളിലെ കർഷകർക്ക് ഇൻഷ്വറൻസ് പരിരക്ഷ നൽകണമെന്ന് വിവിധ പാടശേഖര സമിതിയിലെ കർഷകർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |