ശ്രീകൃഷ്ണപുരം: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചെർപ്പുളശ്ശേരി മേഖലാ സമ്മേളനം ശ്രീകൃഷ്ണപുരത്ത് കെ.പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. മേഖലയിലെ ഒരു അംഗമായ മോഹൻദാസ് തന്റെ ശരീരം മരണാനന്തരം പാലക്കാട് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് പഠനാവശ്യങ്ങൾക്കായി ദാനം ചെയ്യുന്നതിന് തയ്യറായി മുന്നോട്ട് വന്നതിനും സമ്മേളനം സാക്ഷ്യം വഹിച്ചു. ഇതുമായി ബന്ധപ്പെട്ട രേഖകൾ എം.എൽ.എക്ക് ജില്ലാ സെക്രട്ടറി സമർപ്പിച്ചു.
സമൂഹത്തിലെ വിവിധ മേഖലകളിൽ നിസ്വാർത്ഥ സേവനം കാഴ്ചവെക്കുന്നവർക്കുള്ള മേഖലയുടെ ഫോട്ടോഗ്രാഫി ക്ലബ്ബായ കാഴ്ചയുടെ ഈ വർഷത്തെ 'ഓപ്പൺ ഫ്രെയിം' അവാർഡ് പരിസ്ഥിതി പ്രവർത്തകനായ രാജേഷ് അടക്കാപുത്തൂരിന് നൽകി. ജില്ലാ സെക്രട്ടറി വി.ജയറാം, ജില്ലാ ട്രഷറർ തനീഷ്, മേഖലാ സെക്രട്ടറി സിബി, ഒ.കെ.ചന്ദ്രൻ, മണികണ്ഠൻ, കെ.ചന്ദ്രൻ, രാജീവ്, ഹരിഗോവിന്ദൻ, പ്രിയേഷ് സംസാരിച്ചു. ഭാരവാഹികളായി സിബി (മേഖല പ്രസിഡന്റ്), ഹരിഗോവിന്ദൻ (വൈസ് പ്രസിഡന്റ്), സുഭാഷ് (സെക്രട്ടറി), ഉണ്ണി മുദ്ര (ജോയിന്റ് സെക്രട്ടറി), കെ ചന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |