ആലത്തൂർ: മാവേലി സ്റ്റോറുകൾ ആഴ്ചയിൽ ആറ് ദിവസം പ്രവർത്തിപ്പിക്കണമെന്ന് ഫോറം ഫോർ കൺസ്യൂമർ ജസ്റ്റീസ് യോഗം സിവിൽ സപ്ലൈയിസ് കോർപ്പറേഷനോട് ആവശ്യപ്പെട്ടു. റൂട്ട് ബസുകളിലെ പാട്ടും എയർ ഫോണും ഒഴിവാക്കുക, ആലത്തൂർ ടൗണിൽ വൺവേ തെറ്റിക്കുന്ന ബസുകൾക്കെതിരെ നടപടി സ്വീകരിക്കുക, ആലത്തൂർ താലൂക്ക് ആശുപത്രിയിൽ സ്പെഷലിസ്റ്റ് ഡോക്ടർമാർ ഡ്യൂട്ടി സമയത്ത് ഒ.പിയിൽ ഇരിക്കുന്നില്ലെന്ന പരാതി അന്വേക്ഷിക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
പ്രസിഡന്റ് ഡോ.പി.ജയദേവൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പഴനിമല റിപ്പോർട്ട് അവതരിപ്പിച്ചു. കെ.വേലുണ്ണി, കെ.എസ്. ലക്ഷ്മി,നാരായണൻ ആലത്തൂർ, എ.ഉസ്മാൻ പനക്കൽ പറമ്പ്, പി.കെ.മുഹമ്മദ് ബഷീർ, കെ.കെ.സുബ്രമണ്യൻ, എം.ഹുസൈൻ, എസ്. രാജേഷ് കുമാർ, കെ.തങ്കവേലു, വി.ശങ്കരമണി, കെ.ബാലസുബ്രഹ്മണ്യൻ, സി.ദാമോദരൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |