പാലക്കാട്: നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ പായവിരിച്ച് റോഡിൽ കിടന്ന് കോൺഗ്രസ് കൗൺസിലർമാരുടെ പ്രതിഷേധം. ബി.ജെ.പി ഭരണസമിതി വാഗ്ദാനം നൽകുന്നതല്ലാതെ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് താൽപര്യമെടുക്കുന്നില്ലെന്നാണ് ആക്ഷേപം. പായ വിരിച്ചു കിടന്ന കൗൺസിലർമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പായ വിരിച്ചു കിടക്കാൻ പോയിട്ട് കാൽനടയ്ക്ക് പോലും പറ്റാത്ത തരത്തിലാണ് റോഡ്. വാഹന യാത്രികർ ഉൾപ്പെടെ പതിവായി അപകടത്തിൽപ്പെടുന്നുണ്ട്. റോഡ് നിർമ്മാണം വൈകില്ലെന്നാണ് ഓരോ കൗൺസിൽ യോഗത്തിലും ബി.ജെ.പി ഭരണസമിതി ആവർത്തിക്കുന്നത്. നല്ല റോഡിനായുള്ള കാത്തിരിപ്പ് നീളുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ കൗൺസിലർമാർ പായയുമായി റോഡിലേക്കിറങ്ങിയത്.
പായ വിരിച്ചുള്ള പ്രതിഷേധം കാരണം നഗരസഭയുടെ മുന്നിലെ റോഡിൽ അൽപനേരം ഗതാഗതക്കുരുക്കുമുണ്ടായി. ഇതിനിടയിൽ ഉദ്ഘാടനത്തിനായി ഡി.സി.സി പ്രസിഡന്റ് സ്ഥലത്തെത്തിയെങ്കിലും പ്രസംഗം തുടങ്ങും മുമ്പ് സൗത്ത് പൊലീസ് കൗൺസിലർമാരെ അറസ്റ്റ് ചെയ്തത് നീക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |