SignIn
Kerala Kaumudi Online
Thursday, 19 September 2024 6.28 AM IST

ഭിശേഷി ദിനാചരണം സംഘടിപ്പിച്ചു

Increase Font Size Decrease Font Size Print Page
handcaped

കടമ്പഴിപ്പുറം: പൊതു വിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരളം, ചെർപ്പുളശ്ശേരി ബി.ആർ.സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഗവ.യു.പി സ്‌കൂളിൽ നടന്ന ഭിശേഷി ദിനാചരണം സാമൂഹ്യ പ്രവർത്തകനും ദേശീയ പുരസ്‌കാര ജേതാവുമായ അഭയം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശാസ്തകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപകൻ എം.പി. ഗോപാലകൃഷ്ണൻ, ഉത്തമൻ, എൻ.പി.പ്രിയേഷ്, പി.സി.ശിവശങ്കരൻ, കെ.ഷീജ, ഷീബ എന്നിവർ സംസാരിച്ചു. കലാ ഉത്സവ് സംസ്ഥാന ജേതാവും ദേശീയ തലത്തിൽ മത്സരിക്കാൻ അവസരം ലഭിച്ച വെള്ളിനേഴി സ്‌കൂളിലെ ഭവ പ്രിയയെ അനുമോദിച്ചു. കുട്ടികൾക്കായി കളിമുറ്റം, കരവിരുത് എന്നിങ്ങനെ വ്യത്യസ്ത പരിപാടിളും ശ്രീകൃഷ്ണപുരം വോയ്സ് ഒഫ് സമന്വയ സംഗീത വിരുന്നും നടത്തി. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സുബ്രഹ്മണ്യൻ സമാപനഉദ്ഘാടനം നിർവഹിച്ചു. പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. എൻ.എം.എം.എസ്, ന്യൂമാറ്റ്സ്, സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം എന്നിവയിൽ ഉന്നത വിജയം നേടിയവരെയും അനുമോദിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PALAKKAD, HANDICAPED
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.