അലനല്ലൂർ: അന്തസുറ്റ പരിചരണം വീടുകളിൽ തന്നെ എന്ന മുദ്രാവാക്യത്തോടെ 'അരികെ' എന്ന പേരിൽ എടത്തനാട്ടുകര പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന രോഗ പരിചരണ പരിശീലന കാമ്പെയിനിന്റെ ഭാഗമായി പരിശീലനം സംഘടിപ്പിച്ചു.
നാന്നാംപള്ളിയിൽ യൂണിവേഴ്സൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്ലബ്ബ് രക്ഷാധികാരി പൂന്താനി നസീർ ബാബു ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് പ്രദീപ് അദ്ധ്യക്ഷനായി. എടത്തനാട്ടുകര പാലിയേറ്റീവ് കെയർ ക്ലിനിക് സെക്രട്ടറി റഹീസ് എടത്തനാട്ടുകര വിഷയാവതരണം നടത്തി.
കിടപ്പു രോഗികളെ എങ്ങനെ പരിചരിക്കണം, എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം, കുളിപ്പിക്കൽ, ഓക്സിജൻ സിലിണ്ടർ, എയർ ബട്ട് ഉപയോഗിക്കൽ, മാനസിക പിന്തുണ, യൂറിനൽ ട്യൂബുകൾ റൈസ് ട്യൂബ് തുടങ്ങിയ കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് പാലിയേറ്റീവ് നഴ്സ് ഷംന പ്രായോഗിക ക്ലാസുകൾ കൈകാര്യം ചെയ്തു. ക്ലിനിക് ഭാരവാഹിക്കളായ ആദിൽ ചാലിയൻ, അലി മുണ്ടക്കുന്ന്, സുബീഷ്, വാപ്പു, ഷനൂബ് സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |