ചിറ്റൂർ: അനധികൃതമായി വീട്ടിൽ സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകൾ പിടികൂടി. കൊഴിഞ്ഞാമ്പാറ കീരക്കാരൻപടി വി.ആറുമുഖന്റെ (65) വീട്ടിൽ നിന്നാണ് 98 ഗ്യാസ് സിലിണ്ടറുകളും ഗ്യാസ് കടത്താനായി ഉപയോഗിക്കുന്ന മിനി ലോറിയും രണ്ട് ഗ്യാസ് കൺവേർട്ടർ യന്ത്രം, രണ്ട് ത്രാസുകൾ എന്നിവ പിടികൂടിയത്.
അനധികൃതമായി ഗ്യാസ് നിറച്ച് വിൽപ്പന നടത്തുന്നുവെന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ അവശ്യവസ്തു നിയമപ്രകാരം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
35 കിലോഗ്രാം വരുന്ന അഞ്ച് സിലിണ്ടറുകളും 19 കിലോഗ്രാം വരുന്ന 35 സിലിണ്ടറുകളും 15 കിലോ ഗ്രാം വരുന്ന 53 സിലിണ്ടറുകളും 6 കിലോഗ്രാം വരുന്ന 5 സിലിണ്ടറുകളുമാണ് പിടികൂടിയത്. ഗ്യാസ് സിലിണ്ടറുകളും സാമഗ്രികളും അടുത്തുള്ള കൃഷ്ണ ഇന്ത്യൻ ഗ്യാസ് ഏജൻസിയിൽ സൂക്ഷിക്കും. എക്സ്പ്ലൊസീവ് ആക്ട് പ്രകാരം കേസെടുക്കുന്നതിന് കൊഴിഞ്ഞാമ്പാറ പൊലീസിന് കൈമാറി.
താലൂക് സീപ്ലൈ ഓഫീസർ എ.എസ്.ബീന, റേഷനിംഗ് ഇൻസ്പെക്ടർമാരായ കെ.ആണ്ടവൻ, പി.കെ.ഉണ്ണിക്കണ്ണൻ, കെ.രജനീഷ്, കൊഴിഞ്ഞാമ്പാറ പൊലീസ് ഗ്രേഡ് എസ്.ഐ ബി സുനിൽ കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ എം.മുഹമ്മദ് ഷഫീഖ്, സിവിൽ പൊലീസ് ഓഫീസർ എ.നൗഷാദ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |