പാലക്കാട്: അലുമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനം 21, 22 തിയതികളിൽ കോഴിക്കോട് നടക്കും. 21ന് രാവിലെ പത്തിന് മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ്ജ് ജോസഫ് അദ്ധ്യക്ഷനാകും. വൈകിട്ട് മൂന്നരയ്ക്ക് നടക്കുന്ന സെമിനാർ എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും.
22ന് വൈകിട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് എക്സ്പോ 2023 നടത്തും. പാലക്കാട് നിന്ന് രണ്ടായിരത്തോളം പ്രതിനിധികൾ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് കെ.ബിജു, ജന.സെക്രട്ടറി മൊയ്തുണ്ണി നമ്പിയത്ത്, മനോജ് കളത്തിൽ, സുധീർ കാസിം എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |