ചെങ്ങന്നൂർ: മുളക്കുഴ കാനറ ബാങ്കിലെ സ്വർണപ്പണയ തട്ടിപ്പിൽ സമഗ്ര അന്വേഷണം നടത്തണമെന്നും കൂട്ടുപ്രതികളെ ഉടൻ അറസ്റ്റുചെയ്യണമെന്നും ബി.ഡി.വൈ.എസ് ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഉപഭോക്താക്കളുടെ പരാതിയിൽ അപ്രൈസറെ പൊലീസ്അറസ്റ്റു ചെയ്യുന്നതുവരെ സംഭവം മറച്ചുവയ്ക്കാനാണ് ബാങ്ക് ശ്രമിച്ചത്. ജനങ്ങളുടെ നഷ്ടപ്പെട്ട സ്വർണം എത്രയും വേഗം തിരികെ നൽകാനും നഷ്ടപരിഹാരം നൽകാനും ബാങ്ക് നടപടി സ്വീകരിക്കണം. മണ്ഡലം പ്രസിഡന്റ് സതീഷ് ബാബു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സന്ധ്യ അഭിലാഷ് സ്വാഗതവും . ആലപ്പുഴ ജില്ലാകമ്മിറ്റിയംഗം പ്രദീപ് ചെങ്ങന്നൂർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |