പത്തനംതിട്ട : ജീവനക്കാരുടെ ജോലി സമയത്തിൽ കൃത്യത വരുത്താൻ ഏർപ്പെടുത്തിയ പഞ്ചിംഗ് സംവിധാനം ജില്ലയിലെ പകുതിയിലേറെ സർക്കാർ ഓഫീസുകളിലും നടപ്പായില്ല. രാവിലെ 10ന് തുടങ്ങി വൈകിട്ട് അഞ്ചിന് അവസാനിക്കുന്ന രീതിയിലാണ് സർക്കാർ ഒാഫീസുകളിൽ പഞ്ചിംഗ് നടപ്പാക്കി തുടങ്ങിയത്. എന്നാൽ, മിക്ക ഒാഫീസുകളും പൂർണ തോതിൽ പ്രവർത്തിക്കാൻ പത്തരയും പതിനൊന്നുമണിയുമൊക്കെയാകും. ഇൗ സമയം വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർ നീണ്ട കാത്തിരിപ്പിലുമാകും. ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്ന താലൂക്ക്, വില്ലേജ് ഒാഫീസുകളിലും പഞ്ചായത്ത് ഒാഫീസുകളിലും പഞ്ചിംഗ് ഇല്ല. വൈകിട്ട് അഞ്ചിന് മുൻപായി ഒാഫീസുകൾ കാലിയാവുന്നു. കർശനമായി നടപ്പാക്കിയില്ലെങ്കിൽ പഞ്ചിംഗ് കൊണ്ട് പ്രയോജനമുണ്ടാകില്ലെന്ന് ആക്ഷേപമുണ്ട്.
പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തേണ്ട ചുമതല അതത് ഒാഫീസ് മേധാവികൾക്കാണ്. വകുപ്പുകളുടെ ഡയറക്ടറേറ്റിൽ നിന്നുള്ള നിർദേശമനുസരിച്ചാണ് പഞ്ചിംഗ് ഏർപ്പെടുത്തുന്നത്. ഇതിനായി പ്രത്യേകം ഫണ്ടും അനുവദിക്കുന്നുണ്ട്.
ജില്ലയിൽ പഞ്ചിംഗ് ഏർപ്പെടുത്തിയ
സർക്കാർ ഒാഫീസുകൾ
കളക്ടറേറ്റ്, ജില്ലാ പ്ളാനിംഗ് ഒാഫീസ്, ജില്ലാ സപ്ളൈ ഒാഫീസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറേറ്റ്, സർവെ ഡെപ്യൂട്ടി ഡയറക്ടറേറ്റ്, ക്ഷീര വികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, പൊതുമരാമത്ത് ഒാഫീസുകൾ, ലീഗൽ മെട്രോളജി ജില്ലാ ഒാഫീസ്, ജില്ലാ രജിസ്ട്രാർ ഒാഫീസ്, ട്രഷറികൾ, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഒാഫീസ്, വനംവകുപ്പ് ഒാഫീസുകൾ, ജില്ലാ ലോട്ടറി ഒാഫീസ്, ജില്ലാ മൃഗസംരക്ഷണ ഒാഫീസ്, അലോപ്പതി, ആയുർവേദ ഡി.എം.ഒ, എസ്.പി ഒാഫീസ് അടക്കം പൊലീസ് സ്റ്റേഷനുകൾ, ബ്ളോക്ക് പഞ്ചായത്ത് ഒാഫീസുകൾ, പത്തനംതിട്ട നഗരസഭ.
പഞ്ചിംഗ് ഇല്ലാത്ത ഒാഫീസുകൾ
ആർ.ഡി.ഒ, താലൂക്ക്, വില്ലേജ് ഒാഫീസുകൾ, താലൂക്ക് സപ്ളൈ ഒാഫീസുകൾ, ഗ്രാമപഞ്ചായത്ത് ഒാഫീസുകൾ, താലക്ക് സർവെ ഒാഫീസുകൾ, താലൂക്ക് തല മൃഗസംരക്ഷണ ഒാഫീസുകൾ, സബ് രജിസ്ട്രാർ ഒാഫീസുകൾ,ഡി.ഇ.ഒ, എ.ഇ.ഒ, അടൂർ, പന്തളം, തിരുവല്ല നഗരസഭകൾ, പോളിടെക്‌നിക്, ഐ.ടി.ഐ, എംപ്ലോയ്‌മെന്റ് ഓഫീസുകൾ, ടൗൺ പ്ലാനിംഗ് ഓഫീസ്, പട്ടികജാതി വികസന ഓഫീസുകൾ, ലോക്കൽ ഫണ്ട് ഓഡിറ്റ് ഓഫീസ്, ആർ.ടി ഓഫീസുകൾ, ജി.എസ്.ടി ഓഫീസുകൾ, ഇറിഗേഷൻ ഓഫീസുകൾ, കൃഷി ഓഫീസുകൾ.
'' പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് നടപടികൾ വേഗത്തിലാക്കും.
എസ്.പ്രേംകൃഷ്കൻ, ജില്ലാ കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |