മല്ലപ്പള്ളി : ബാലസംഘം കുന്നന്താനം നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾ ഭവന സന്ദർശനം നടത്തി ദുരിതാശ്വാസനിധി ശേഖരണം നടത്തി. സ്കൂൾ കുട്ടികൾ അവധി ദിനങ്ങളിൽ, വയനാട്ടിലെ കുട്ടികൾ അനുഭവിക്കുന്ന ദുരിതങ്ങൾ തിരിച്ചറിഞ്ഞാണ് നാട്ടുകാരുടെ മുമ്പിലേക്കെത്തിയത്. രണ്ടുദിവസം കൊണ്ട് ശേഖരിക്കുന്ന തുക നാളെ കുട്ടികൾ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നിക്ഷേപിക്കും. ബാലസംഘം മേഖല സെക്രട്ടറി ശ്രീദേവി ബിജു, പ്രസിഡന്റ് ജഗത് എസ് വസുദേവ്, അനഘ എ.പിള്ള, അനന്യ എ.പിള്ള. അപർണ എ.നായർ, ഐശ്വര്യ എ.നായർ, എസ് നവനീത്, ടി എ അനന്തകൃഷ്ണൻ, ഭഗത് എസ് . വസുദേവ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |