അഭിമുഖം 29ന്

Friday 22 May 2026 12:58 AM IST

വടശ്ശേരിക്കര: സർക്കാർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഒഴിവുളള ഗാർഡനർ കം സ്‌കാവഞ്ചർ, ലൈബ്രേറിയൻ, സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് താൽകാലികമായി ജീവനക്കാരെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. പ്രായപരിധി 18 - 40. പട്ടികജാതി /പട്ടിക വർഗ വിഭാഗക്കാർക്ക് 45 വയസ്. വെളളപേപ്പറിൽ തയാറാക്കിയ അപേക്ഷയും രേഖകളുടെ അസലും പകർപ്പും സഹിതം 29ന് ഹാജരാകണം. സമയ ക്രമം. ഗാർഡനർ കം സ്‌കാവഞ്ചർ രാവിലെ 10, ലൈബ്രേറിയൻ ഉച്ചയ്ക്ക് 12, സെക്യൂരിറ്റി ഗാർഡ് ഉച്ചയ്ക്ക് രണ്ട്. ഫോൺ : 04735 251153.