പൗരാവലിയുടെ ആദരവ്

Thursday 04 June 2026 12:31 AM IST

സീതത്തോട് : ഹയർ സെക്കൻഡറി, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ ചിറ്റാർ ഗവ.ഹയർ സെക്കൻഡറി സ്കൂളിനെ ചിറ്റാർ പൗരാവലി ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ടി.കെ.സജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ബീവി അദ്ധ്യക്ഷതവഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് അംഗം എ. ബഷീർ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ അനിൽ ജോർജ്, പി.ടി.എ പ്രസിഡന്റ് പി.ബി.ബിജു, ജോബി, ജോളി റെന്നി, സബീഷ് കുമാർ ,ഫിലിപ്പോസ്, ദീപമോൾ, ശ്രീവിദ്യാ ബിജു, ഷാബു കരീം എന്നിവർ പ്രസംഗിച്ചു.