പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപയോഗിച്ച് മോഷണം : 18കാരൻ അറസ്റ്റിൽ

Thursday 04 June 2026 12:35 AM IST
എസ്.സജിത്ത്

ആറന്മുള : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപയോഗിച്ച് മോഷണം നടത്തിയ കേസിൽ 18കാരനെ ആറന്മുള പൊലീസ് അറസ്റ്റുചെയ്തു. ആറന്മുള നാരങ്ങാനം ഉണ്ണൂലിക്കൽ പാറയിടുക്കിൽ വീട്ടിൽ എസ്.സജിത്ത് (18) ആണ് പിടിയിലായത്. ഇയാൾ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ മോഷണത്തിനായി നിർബന്ധിക്കുകയും ഇവരെ ഉപയോഗിച്ച് ആറന്മുള നെല്ലിക്കാലയിലുള്ള ഒരുവീടിന്റെ ചിമ്മിനി മറച്ചിരുന്ന നെറ്റ് ഇളക്കി മാറ്റി കയറിലൂടെ വീടിനുള്ളിൽ ഇറക്കി മേശയിൽ നിന്നും 5500 രൂപ മോഷ്ടിച്ചു. പരാതി ലഭിച്ച പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നിരവധി സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. മെലിഞ്ഞ ശരീരപ്രകൃതി ഉള്ളവർ ആയിരിക്കാം കുറ്റകൃത്യത്തിന് പിന്നിൽ എന്ന നിഗമനത്തിൽ എത്തിയ പൊലീസ് ആ രീതിയിൽ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. ആറന്മുള പൊലീസ് ഇൻസ്‌പെക്ടർ സ്‌റ്റേഷൻ ഹൗസ് ഓഫീസർ സജു.വി, എസ്.ഐ.ആഷിൽ രവി , സിവിൽ പൊലീസ് ഓഫീസർമാരായ വിഷ്ണു, ജിഷ്ണു, ഉണ്ണികൃഷ്ണൻ എന്നിവ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.