വിദ്യാവെളിച്ചം പദ്ധതി
Thursday 04 June 2026 12:08 AM IST
തിരുവല്ല: വൈ.എം.സി.എ തിരുവല്ല സബ് റീജണിന്റെ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയായ ‘വിദ്യാവെളിച്ചം’ പദ്ധതിക്ക് തുകലശേരി യോഗക്ഷേമം ഗവൺമെന്റ് എൽ.പി സ്കൂളിൽ തുടക്കമായി. തഹസിൽദാർ ജോബിൻ കെ.ജോർജ് പദ്ധതി ഉദ്ഘാടനം ചെയ്തു. സബ് റീജൺ ചെയർമാൻ ജോജി പി.തോമസ് അദ്ധ്യക്ഷത വഹിച്ചു.നഗരസഭ കൗൺസിലർ മനോജ് കുമാർ, സ്കൂൾ പ്രഥമാദ്ധ്യാപിക ചന്ദ്രലേഖ ഇ.എൻ., ജോ ഇലഞ്ഞിമൂട്ടിൽ, സുനിൽ മറ്റത്ത്, വർഗീസ് ടി.മങ്ങാട്, മത്തായി കെ. ഐപ്പ്, കുര്യൻ ചെറിയാൻ, റോയി വർഗീസ്, പി.പി.മാത്യു, ഷീബാ.എസ് എന്നിവർ പ്രസംഗിച്ചു. എൽ.എസ്.എസ് സ്കോളർഷിപ്പ് വിജയി അതിരദ് ആർ.വാര്യരെ അനുമോദിച്ചു.