അടൂർ: എസ്.എൻ.ഡി.പിയോഗം യൂത്ത്മൂവ്മെന്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാരവാഹികളുടെ യോഗം പത്തനംതിട്ട യൂണിയൻ ഹാളിൽ നടന്നു. യൂത്ത്മൂവ്മെന്റ് സംസ്ഥാന ജോയിൻ സെക്രട്ടറി സുജിത്ത് മണ്ണടിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പദ്മകുമാർ ഉദ്ഘാടനം ചെയ്തു. ഡിസംബറിൽ ജില്ലാ ക്യാമ്പ് നടത്താനും അതിനു മുന്നോടിയായി മുഴുവൻ യൂത്ത്മൂവ്മെന്റ് പ്രവർത്തകരെ സജ്ജരാക്കുവാനും യോഗത്തിൽ തീരുമാനിച്ചു. യൂത്ത്മൂവ്മെൻറ് ജില്ലാ ചെയർമാൻ ശ്രീജു സദൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കണ്ണൻ ഇടത്തിട്ട, അജീഷ് റാന്നി, അജീഷ് പത്തനംതിട്ട, ഹരിലാൽ, സോജൻ കോഴഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |