തെങ്ങമം: പള്ളിക്കലിന്റെ മഹാപ്രതിഭകളുടെ സ്മരണ ഇനി മരമായി തെങ്ങമം സ്കൂളിൽ ജീവിക്കും. ആർ.രഞ്ജിനി എഴുതുന്ന പള്ളിക്കലിന്റെ പ്രാദേശിക ചരിത്രമായ പള്ളിക്കലപ്പന്റെ പ്രസാധനത്തോടനുബന്ധിച്ചാണ് പള്ളിക്കലിൽ ജനിച്ച് കലാ - സാഹിത്യ രംഗത്ത് വളർന്ന മഹാപ്രതിഭകളുടെ ഓർമ്മകൾക്ക് തെങ്ങമം ഗവ. ഹയർ സെക്കൻഡറി സ്കൂൾ വളപ്പിൽ വൃക്ഷത്തൈ നട്ടത്. ഇ.വി.കൃഷ്ണപിള്ള , മുൻഷി പരമുപിള്ള , അടൂർ ഭാസി , അടൂർ പങ്കജം , അടൂർ ഭവാനി, ആർട്ടിസ്റ്റ് മേടയിൽ രാമനുണ്ണിത്താൻ എന്നിവരുടെ പേരുകളിലാണ് വൃക്ഷ ത്തൈ നട്ടത്. അടൂർ ആർ. ഡി. ഒ എ.തുളസീധരൻ പിള്ള , പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ , ഗ്രാമപഞ്ചായത്തംഗം രഞ്ജിനി കൃഷ്ണകുമാർ , ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ എ.എസ് അശോക് , ഗ്രന്ഥകാരി ആർ.രഞ്ജിനി എന്നിവർ വൃക്ഷ തൈകൾ നട്ടു. പി.ടി.എ പ്രസിഡന്റ് ബി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ശിലാ സന്തോഷ്, കവി ശ്യാം ഏനാത്ത്, രാജേഷ് കവറാട്ട്, തെങ്ങമം രാഘവൻ , പ്രിൻസിപ്പൽ ബിന്ദു, ഹെഡ് മാസ്റ്റർ ടി. പി. രാധാകൃഷ്ണൻ, വിമൽ കൃഷ്ണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |