പന്തളം: ജീവിതസാഹചര്യത്തിൽ തനിച്ചായ വയോധികയ്ക്ക് പൊലീസിന്റെ ഇടപെടലിൽ അഭയമൊരുങ്ങി. പന്തളം എസ്.എച്ച്.ഒ.എസ്.ശ്രീകുമാന്റെ കോളനികൾ കേന്ദ്രീകരിച്ചുള്ള സന്ദർശനത്തിന്റെ ഭാഗമായാണ് വയോധികയെ കണ്ടെത്തിയത്. പന്തളം കുരമ്പാല അമ്പത്തായി കോളനിയിലെ തങ്കമ്മ (68) യാണ് ഏതെങ്കിലും ആശ്രയ കേന്ദ്രത്തിൽ ജീവിക്കാൻ താൽപര്യമുണ്ടെന്ന് പൊലീസിനെ അറിയിച്ചത്. തുടർന്ന് സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായത്താൽ അഭയമൊരുക്കുകയായിരുന്നു. ഭർത്താവിന്റെ മരണത്തെ തുടർന്ന് വർഷങ്ങളായി ഒറ്റയ്ക്കാണ് തങ്കമ്മ. ഇവർക്ക് മക്കളില്ല. വീട് ചോർന്നൊലിച്ചു ജീർണിച്ച അവസ്ഥയിലായിരുന്നു. ജനമൈത്രി പൊലീസിന്റെ സഹായത്തോടെ വ്യാഴാഴ്ച സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകരെത്തി വൃദ്ധയെ ഏറ്റെടുത്തു. ജനമൈത്രി ബീറ്റ് ഓഫീസർമാരായ അമീഷ് ,സുബീക്ക് , ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ സീനത്ത്, ജനമൈത്രി സമിതി അംഗം കാർത്തികേയൻ എന്നിവർ എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |