SignIn
Kerala Kaumudi Online
Thursday, 19 September 2024 5.42 AM IST

കായിക ഉണർവേകി ഒളിമ്പിക്സ് കായികമേള സമാപിച്ചു

Increase Font Size Decrease Font Size Print Page
sports
ജില്ലാ ഒളിമ്പിക്സ് കായികമേളയോടനുബന്ധിച്ച് കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് തയ്യാറാക്കി​യ സ്പെഷ്യൽ സപ്ലിമെന്റ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ മന്ത്രി റോഷി അഗസ്റ്റിന് കൈമാറുന്നു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് അഡ്വ.പ്രകാശ് ബാബു, സെക്രട്ടറി ആർ.പ്രസന്നകുമാർ, എൻ.ചന്ദ്രൻ, ചെറിയാൻ പോളച്ചിറയ്ക്കൽ, എൻ.എം.രാജു എന്നിവർ സമീപം.

തിരുവല്ല : കൊവിഡ് മഹാമാരിയുടെ ദുരിതങ്ങൾക്കിടെ കായികമേഖലയ്ക്ക് ഉണർവേകിയ ജില്ലാ ഒളിമ്പിക്സ് കായികമേളയ്ക്ക് സമാപനമായി. ജില്ലാ ഒളിമ്പിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പത്ത് ദിവസങ്ങളിലായി നടന്നുവന്ന ഒന്നാമത് ഒളിമ്പിക്സ് കായികമേളയ്ക്ക് തിരുവല്ലയിലാണ് കൊടിയിറങ്ങിയത്. സമാപനസമ്മേളനം ജില്ലാസ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ആർ.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ഒളിമ്പി​ക് അസോസിയേഷൻ സെക്രട്ടറി ആർ.പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് അഡ്വ.കെ.പ്രകാശ് ബാബു, ജോ.സെക്രട്ടറി സനൽ ജി.പണിക്കർ, ടെന്നീസ് അസോസിയേഷൻ ജില്ലാസെക്രട്ടറി കുര്യൻ ഫിലിപ്പ്, ജില്ലാ ബോക്സിംഗ് അസോസിയേഷൻ സെക്രട്ടറി അഡ്വ. ദാനിയേൽ തോമസ് കാരിക്കോട്ട്, മാത്യൂസ് ജേക്കബ്, ജോയി പൗലോസ്, ബേബിക്കുട്ടി എന്നിവർ പ്രസംഗിച്ചു.

ടേബിൾ ടെന്നീസ് സിംഗിൾസ് പുരുഷ, വനിതാവിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ യഥാക്രമം മാത്യൂസ് നൈനാൻ കൊച്ചിയിലും ബീനാ സാറാഐപ്പും ചാമ്പ്യന്മാരായി. പത്തനംതിട്ട, തിരുവല്ല, റാന്നി, ഇരവിപേരൂർ, പന്തളം എന്നിവിടങ്ങളിൽ ഒരാഴ്ചയിലേറെയായി നടന്ന മത്സരങ്ങളിലെ വിജയികൾക്ക് ജില്ലാസ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ആർ.അനിൽകുമാർ, ജില്ലാഒളിമ്പി​ക് അസോസിയേഷൻ സെക്രട്ടറി ആർ. പ്രസന്നകുമാർ എന്നിവർ ചേർന്ന് ട്രോഫികൾ വിതരണം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.