പത്തനംതിട്ട : കോൺഗ്രസ് നേതാവും മുൻ കോന്നി എം.എൽ.എയുമായിരുന്ന പി.ജെ.തോമസിന്റെ നിര്യാണത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ, ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, എം.പിമാരായ ആന്റോ ആന്റണി, അടൂർ പ്രകാശ്, ഡി.സി.സി ഭാരവാഹികളായ എ.സുരേഷ് കുമാർ, റോബിൻ പീറ്റർ, വെട്ടൂർ ജ്യോതിപ്രസാദ്, സാമുവൽ കിഴക്കുപുറം, ബ്ലോക്ക് പ്രസിഡന്റ് എസ്.സന്തോഷ്കുമാർ, ഭാരവാഹികളായ ദേവകുമാർ കോന്നി, ഐവാൻ വകയാർ, മണ്ഡലം പ്രസിഡന്റ് റോജി ഏബ്രഹാം എന്നിവർ അനുശോചനം രേഖപ്പെടുത്തി.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, മുൻ പ്രസിഡന്റ് വി.എം.സുധീരൻ എന്നിവർക്കുവേണ്ടി പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, സാമുവൽ കിക്കുപുറം എന്നിവർ റീത്ത് സമർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |