തിരുവല്ല: ലോക ഭൗമദിനത്തിൽ പ്രകൃതിയ്ക്കൊരു കുട, ജീവന് തണൽ എന്ന സന്ദേശവുമായി യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൈപാസ് റോഡരികിൽ ഫലവൃക്ഷതൈ നട്ടുപിടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽസെക്രട്ടറി ജിജോ ചെറിയാൻ,കെ.എസ്.യു. നിയോജകമണ്ഡലം പ്രസിഡന്റ് ടോമിൻ ഇട്ടി, ജിബിൻ കാലായിൽ, രഞ്ജിത് പൊന്നപ്പൻ,ലിജോ പുളിമ്പള്ളിൽ, അജ്മൽ,ശില്പ സൂസൻ,ബന്റി ബാബു,സന്ദീപ് കുമാർ എം.എസ്, ജോമി, ജെയ്സൺ,ജേക്കബ് വർഗീസ്,ബ്ലസൻ പത്തിൽ, ജെറി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |