ചെങ്ങന്നൂർ: പത്മനാഭോദയം ഹയർ സെക്കൻഡറി സ്കൂളിന്റെയും ശ്രീനാരായണ ട്രസ്റ്റ് ലോക്കൽ കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ മെഴുവേലി കേന്ദ്രമാക്കി കഥകളി ക്ലബ് രൂപീകരിക്കുന്നു. കഥകളി നടൻ തലവടി അരവിന്ദൻ ഉദ്ഘാടനം ചെയ്യും. മെഴുവേലി ആനന്ദഭൂതേശ്വരം ക്ഷേത്രാങ്കണത്തിൽ കഥകളി അവതരണം അറുപത് വർഷം പിന്നിടുന്ന തലവടി അരവിന്ദനെ പി.വി മുരളീധരൻ ആദരിക്കും. ഗ്രാമ പഞ്ചായത്തംഗം ശ്രീദേവി ടോണി അദ്ധ്യക്ഷത വഹിക്കും. എല്ലാ ഞായറാഴ്ചകളിലും രാവിലെ 10 മുതൽ 1 മണി വരെയാണ് ക്ലാസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |