കോന്നി: മെഡിക്കൽ കോളേജിന് ദേശീയ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം ലഭിച്ചതിനു ശേഷം മെഡിക്കൽ കോളേജിലെത്തിയ മന്ത്രി വീണാജോർജിനും കെ.യു.ജനീഷ്കുമാർ എം.എൽ.എ യ്ക്കും എൽ. ഡി.എഫ് പ്രവർത്തകർ സ്വീകരണം നൽകി. ഈ അദ്ധ്യയന വർഷം 100 വിദ്യാർത്ഥികൾക്ക് മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. മലയോര ജനതയുടെ ആരോഗ്യ പരിപാലനത്തിൽ മുൻപന്തിയിലെത്താൻ കോന്നി മെഡിക്കൽ കോളേജിന് കഴിയുമെന്ന് കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. എൽ.ഡി.എഫ് കൺവീനർ പി.ജെ. അജയകുമാർ, ശ്യാംലാൽ, റഷീദ് മുളന്തറ, മലയാലപ്പുഴ മോഹനൻ, എം.എസ്.ഗോപിനാഥൻ, സംഗേഷ് ജി.നായർ എം.എസ്.രാജേന്ദ്രൻ, രഘുനാഥ് ഇടത്തിട്ട എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |