വർക്കല: ബി.ജെ.പി വർക്കല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ചും കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിന്റെയും ഭാഗമായിട്ടാണ് പദയാത്ര സംഘടിപ്പിച്ചത്. മണ്ഡലം പ്രസിഡന്റ് വിജി.ആർ.വിയുടെ നേതൃത്വത്തിലായിരുന്നു പദയാത്ര. ഇലകമണിൽ നിന്ന് ആരംഭിച്ച പദയാത്ര ബി.ജെ.പി ഇലകമൺ പഞ്ചായത്ത് പ്രസിഡന്റ് ബിനു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ എം. ബാലമുരളി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഇലകമൺ സതീശൻ പതാക കൈമാറി. ഊന്നിൻ മൂട് നിന്ന് തുടങ്ങിയ പദയാത്ര വൈകുന്നേരം വർക്കല മൈതാനത്തു സമാപിച്ചു. സമാപന സമ്മേളനം സ്റ്റേറ്റ് കൗൺസിൽ അംഗവും മുൻസിപ്പാലിറ്റി പ്രതിപക്ഷ നേതാവുമായ അഡ്വ. അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ വൈസ് പ്രസിഡന്റ് തിരുമല അനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ ബാലമുരളി, ജില്ലാ കർഷകമോർച്ച പ്രസിഡന്റ് മണമ്പൂർ ദിലീപ്, മണ്ഡലം ജനറൽ സെക്രട്ടറി അനന്തു വിജയ്, കെ.ജി. സുരേഷ്, തച്ചോട് സുധീർ, കോവിലകം മണികണ്ഠൻ, കിളിത്തട്ട് മുക്ക് സുനിൽ, ഷൈജു, സഞ്ജു, ആശ ഷിബു, ഉണ്ണികൃഷ്ണൻ, സിന്ധു, രാഖി ഷീന. കെ ഗോവിന്ദ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |