തിരുവനന്തപുരം: എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ തിരുവനന്തപുരം റീജിയണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ' നിധി ആപ്കേ നികട് ' ( പി.എഫ് നിങ്ങളുടെ അരികെ ) ജനസമ്പർക്ക പരിപാടി നടത്തും. 27ന് ലേബർ കമ്മിഷണറുടെ കാര്യാലയം,തൊഴിൽ ഭവൻ,വികാസ് ഭവൻ, പത്തനംതിട്ട കളക്ടറേറ്റ് എന്നിവിടങ്ങളിലാണ് പരിപാടി. ബോധവത്കരണ ക്ളാസുകൾ, തൊഴിലാളികളുടെയും തൊഴിൽ ഉടമകളുടെയും സംശയനിവാരണം, പരാതികൾ എന്നിവ പരിഗണിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കും. പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ വിശദമായ പരാതി നേരിട്ടോ തപാലായോ, ഇ-മെയിൽ മുഖേനെയോ അയയ്ക്കണം. പരാതികളിൽ യു.എ.എൻ,പി.എഫ് അക്കൗണ്ട് നമ്പർ,പി.പി.ഒ നമ്പർ,മൊബൈൽ നമ്പർ എന്നിവയടക്കം 15നകം തിരുവനന്തപുരം റീജിയണൽ പി.എഫ് ഓഫീസിൽ സമർപ്പിക്കണം. പരാതിയിൽ നിധി ആപ്കേ നികട് എന്ന് പ്രത്യേകം ചേർക്കണം. ഇ-മെയിൽ അയക്കാൻ rot.tvm@epfindia.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |