കാട്ടാക്കട: കാട്ടാക്കട കാക്കമുകൾ സന്ധ്യാ റോഡിന്റെ ഉദ്ഘാടനം സുരേഷ് ഗോപി എം.പി നിർവഹിച്ചു. വഴിയില്ലാതെ പ്രദേശത്ത് വഴിവെട്ടാൻ പ്രദേശവാസിയായ ബിജു ഭാര്യ സന്ധ്യയുടെ കല്ലറ ഉൾപ്പെട്ട സ്ഥലം റോഡിനായി നൽകി.വ്യവസായി ബിജു എസ്. നായർ മൂന്ന് സെന്റോളം വഴിക്കായി വിട്ടുനൽകി. സുരേഷ് ഗോപി 17 ലക്ഷം രൂപ എം.പി ഫണ്ടിൽ നിന്ന് അനുവദിച്ചു.ഇങ്ങനെയാണ് പൂവച്ചൽ പഞ്ചായത്തുവാസികളുടെ സ്വപ്നം യാഥാർത്ഥ്യമാക്കിയത്.വാർഡ് മെമ്പർ ജിജിത്ത്.ആർ.നായർ അദ്ധ്യക്ഷത വഹിച്ചു.പാസ്റ്റർ വിക്ടർ ഫിലിപ്പ്,വാർഡ് അംഗങ്ങളായ എസ്.ലക്ഷ്മി,ബി.കെ.അശ്വതി,കെ.ജി.ധനൂഷ് പ്രിയ,വി. അഖില,കിരൺ.ആർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |