മാള: റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ മാള കാട്ടിക്കരക്കുന്ന് സ്വദേശി കുട്ടമുഖത്ത് സലീമിന്റെ വീട്ടിൽ നിന്ന് 42.93 ഗ്രാം എം.ഡി.എം.എ പിടികൂടി. സലീമിന്റെ മകനായ ഫൈസൽ (42), സുഹൃത്തായ ചെമ്മലത്ത് വീട്ടിൽ ആഷ്ലി (35) എന്നിവരെ തൃശൂർ ജില്ലാ ഡാൻസാഫ് ടീമും മാള പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. പിടിയിലായ പ്രതികൾക്ക് എം.ഡി.എം.എ കിട്ടിയ ഉറവിടത്തെക്കുറിച്ചും പ്രതികൾ വിൽപ്പന നടത്തുന്ന ആളുകളെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. തൃശൂർ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ദോംഗ്രേയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി: ഷാജ് ജോസ്, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി: ബാബു കെ. തോമസ് എന്നിവരും ഡാൻസാഫ് ഇൻസ്പെക്ടർ ബി.കെ. അരുൺ, ഡാൻസാഫ് എസ്.ഐ: വി.ജി. സ്റ്റീഫൻ, ഡാൻസാഫ് ടീം അംഗങ്ങളായ പി.പി. ജയകൃഷ്ണൻ, സി.എ. ജോബ്, ഷൈൻ, സൂരജ് വി. ദേവ്, ലിജു ഇയാനി, മിഥുൻ ആർ. കൃഷ്ണ, മാനുവൽ, ഷറഫുദ്ദീൻ എന്നിവരും മാള പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
എം.ഡി.എം.എ കേസിൽ അറസ്റ്റിലായ പ്രതികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |