SignIn
Kerala Kaumudi Online
Thursday, 25 April 2024 7.23 AM IST

വൈഗയിലുണ്ട് കാശ്‌മീരി കുങ്കുമപ്പൂവും, വയനാടൻ ബിരിയാണി അരിയും

d

തിരുവനന്തപുരം: കാശ്‌മീർ താഴ്‌വരയിലെ വിശേഷപ്പെട്ട കുങ്കുമപ്പൂവ് വാങ്ങണമെങ്കിൽ വൈഗയിലെത്തിയാൽ മതി. റോഡോഡെൻഡ്രോൺ എന്ന പൂവ് ചേർത്ത കാശ്മീരി ഹെർബൽ ചായപ്പൊടിയും ഇവിടെയുണ്ട്. കാർഷിക ഉത്പന്നങ്ങളുടെ വൻശേഖരവുമായി ' വൈഗ 2023 ' തിരുവനന്തപുരം പുത്തരിക്കണ്ടത്ത് വിസ്‌മയം സൃഷ്ടിക്കുകയാണ്.

കാശ്മീരി ആപ്പിൾ, വാൽനട്ട്, ഡ്രൈഫ്രൂട്ട്സ്, തേങ്ങയിൽ നിന്നുള്ള ഉത്പന്നങ്ങൾ തുടങ്ങിയ ഓരോ പ്രദേശത്തെയും പ്രത്യേകത നിറഞ്ഞ ഉത്പന്നങ്ങൾ പരിചയപ്പെടാനും വാങ്ങാനും വൈഗ അവസരം ഒരുക്കുകയാണ്. ചെറിയപാക്കറ്റിൽ തയ്യാറാക്കിയ 2.5 ഗ്രാം ഭൗമ സൂചിക പദവിയുള്ള കുങ്കുമപ്പൂവിന് 500 രൂപയാണ് വില. ഒരു ഗ്രാമിന് 250 രൂപയും. നിറവും എരിവും ഏറെയുള്ള കാശ്മീരി ചില്ലി, ആപ്രിക്കോട്ട് ഓയിൽ, ചുവന്ന അരി, ലാവണ്ടർ ഓയിൽ എന്നിവയും സ്റ്റാളിലുണ്ട്.

ആന്ധ്രപ്രദേശ്,ആസാം,സിക്കിം,തമിഴ്നാട്,കർണാടക,ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മൂല്യവർദ്ധിത ഉത്പന്നങ്ങളും കേരള കൃഷിവകുപ്പിന്റെ വിവിധ മൂല്യ വർദ്ധിത ഉത്പന്നങ്ങളും മേളയിൽ ലഭ്യമാണ്. വയനാട്ടിൽ വിളയിച്ചെടുത്ത സ്റ്റാളിൽ ഗന്ധകശാല അരിയുള്ളത് വയനാട് എഫ്.പി.ഒയുടെ സ്റ്റാളിലാണ്. കിലോയ്ക്ക് 180 രൂപയാണ് വില. തൊണ്ടി പച്ചരിയെന്ന വയനാടൻ മട്ട, തൊണ്ടിപ്പുഴുക്കൽ അരി, ഗ്രീൻ ടീ , കൂവപ്പൊടി എന്നിങ്ങനെ നാടൻ ഇനങ്ങളെല്ലാം ഇവിടെയുണ്ട്. കാർഷിക മൂല്യവർദ്ധനവിന്റെ സാദ്ധ്യതകൾ തുറന്നു കാണിക്കുന്ന തീം സ്റ്റാളിലൂടെയാണ് പ്രവേശനം തുടങ്ങുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.