മുടപുരം: വിദ്യാഭാസ വകുപ്പിന്റെ " ഇല " പ്രോജക്ടുമായി ബന്ധപ്പെട്ട് ഇടയ്ക്കോട് ഡി.എ.എം സ്കൂളിൽ എസ്.എസ്.കെയുടെ റീഡേഴ്സ് താരിഫ് ഫെസ്റ്റ് സംഘടിപ്പിച്ചു. വി.ശശി എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റ് എ.ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പത്മകുമാരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ശ്രീജ, ബി.പി.സി സജി, ആറ്റിങ്ങൽ എ.ഇ.ഒ സീനിയർ സൂപ്രണ്ട് ദിനേഷ്, എസ്.എം.സി ചെയർമാൻ കോരാണി വിജു, കെ.ആർ.എ പ്രസിഡന്റ് വിനോദ്,പി.ടി.എ പ്രസിഡന്റ് ബിജു, അമൃത, മഞ്ജുള എന്നിവർ സംസാരിച്ചു.തുടർന്ന് കുട്ടികളുടെ സ്കിറ്റ്, ടാബ്ളോ, പിരിമിഡ് രൂപീകരണം, നൃത്തം, ഡോക്യുമെന്ററി തുടങ്ങിയ പരിപാടികൾ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |