കൊച്ചി: മുളവുകാട്ട് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവുശിക്ഷ. മുളവുകാട് കൃഷിഭവന് സമീപം ഓളിപ്പറമ്പിൽ ജോൺസൺ ഡിസൽവയെയാണ് (58) ഭാര്യ മെർലിനെ കൊലപ്പെടുത്തിയ കേസിൽ എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് -6 കോടതി ശിക്ഷിച്ചത്.
2015 മേയ് ആറിനായിരുന്നു സംഭവം. പുലർച്ചെ ജോൺസന്റെ വീടിന്റെ കതക് തുറന്നുകിടക്കുന്നതും വാതിലിന്റെ മുകളിൽ ഇവിടെ അപകടം നടന്നിട്ടുണ്ടെന്ന ബോർഡുംകണ്ട് അടുത്തവീട്ടിൽ താമസിക്കുന്ന ജോൺസന്റെ സഹോദരൻ അകത്തുകയറി നോക്കിയപ്പോഴാണ് സ്വീകരണമുറിയിൽ മെർലിൻ രക്തംവാർന്ന് മരിച്ചുകിടക്കുന്നത് കണ്ടത്.
തൊട്ടടുത്ത മുറിയിൽ കഴുത്തും കൈഞരമ്പും മുറിച്ച് രക്തംവാർന്ന നിലയിൽ ജോൺസനെയും കണ്ടെത്തിയിരുന്നു. കോഴിക്കോട് സ്വദേശിനിയായ മെർലിന് അദ്ധ്യാപികയായി നിയമനം കിട്ടിയിട്ട് ഒരുവർഷം ആകുമ്പോഴാണ് സംശയരോഗം മൂത്ത് കൊലപാതകം. ഇവരുടെ കുഞ്ഞ് മെർലിന്റെ മാതാപിതാക്കളുടെ വീട്ടിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |