തിരുവനന്തപുരം: കേരള തപാൽ സർക്കിളിന്റെ 119-ാമത് ഡാക് അദാലത്ത് 20ന് വൈകിട്ട് 3ന് ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിന്റെ കാര്യാലയത്തിൽ നടക്കും. കൗണ്ടർ സർവീസസ്, സേവിംഗ്സ് ബാങ്ക്, മണി ഓർഡറുകൾ എന്നിവയുൾപ്പെടെയുള്ള തപാൽ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ, നിവേദനങ്ങൾ, തർക്കങ്ങൾ എന്നിവ അദാലത്തിൽ പരിഗണിക്കും. പരാതികൾ മൊബൈൽ നമ്പർ ഉൾപ്പെടെ ഷീജ.ഒ.ആർ അസിസ്റ്റന്റ് ഡയറക്ടർ (കസ്റ്റമർ സർവീസ്), ഓഫീസ് ഒഫ് ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ, കേരള സർക്കിൾ, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ 13ന് മുമ്പ് നൽകണം. pg.kl@indiapost.gov.in അല്ലെങ്കിൽ cpmg_ker@indiapost.gov.in എന്ന ഇ- മെയിൽ വിലാസത്തിലേക്കും അപേക്ഷകൾ അയയ്ക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |