പെരുമ്പാവൂർ: അങ്കമാലി -എരുമേലി ശബരി റെയിൽവേയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നൽകുന്നതും പദ്ധതി നിർമ്മാണം പുനരാരംഭിക്കുന്നതും ചർച്ച ചെയ്യാൻ കേന്ദ്ര റെയിൽവേ മന്ത്രി ആശ്വിനി വൈഷ്ണവ്, എം.പിമാർ, എം.എൽ.എമാർ എന്നിവരെ പങ്കെടുപ്പിച്ചു യോഗം നടത്താൻ സംസ്ഥാന സർക്കാർ മുൻകൈ എടുക്കണമെന്ന് ശബരി റെയിൽവേ ആക്ഷൻ കൗൺസിലുകളുടെ സംസ്ഥാന ഫെഡറേഷൻ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ പകുതി ചിലവ് വഹിക്കാമെന്ന് ഉത്തരവ് വഴിയും കത്ത് വഴിയും മൂന്ന് തവണ കേന്ദ്ര റെയിൽവേ മന്ത്രിയെ അറിയിച്ചിട്ടും പദ്ധതിക്ക് മുൻഗണന നൽകണമെന്ന് കേരളത്തിൽ നിന്നുള്ള മുഴുവൻ എം.പിമാരും സംയുക്ത നിവേദനം നൽകിയിട്ടും അനിശ്ചിതത്വം തുടരുകയാണ്.
സംസ്ഥാന സർക്കാർ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കാത്തത് കൊണ്ടാണ് പദ്ധതി നിർമ്മാണം പുനരാരംഭിക്കാനാകാത്തതെന്ന് എം.പിമാർ നിവേദനം കൊടുത്തപ്പോൾ റെയിൽവേ മന്ത്രി പറഞ്ഞത്. യോഗത്തിൽ ഭാരവാഹികളായ ഡീജോ കാപ്പൻ, മുൻ എം.എൽ.എ ബാബു പോൾ, ജിജോ പനച്ചിനാനി, അഡ്വ. സി.കെ. വിദ്യാസാഗർ, അഡ്വ. പി.എ. സലിം, അനിയൻ എരുമേലി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |