അടിമാലി: അടിമാലിയുടെ സമഗ്രമായ വികസനവുമായി ബന്ധപ്പെട്ട് അഡ്വ എ .രാജ എം.എൽ.എയുടെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം ചേർന്നു. യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം അദ്ധ്യക്ഷനായി. താലൂക്കിൽ അനുവദിച്ചിട്ടുള്ള സിവിൽ സ്റ്റേഷൻ നിർമ്മാണം , അമ്മയും കുഞ്ഞും ആശുപത്രി , താലൂക്ക് ആശുപത്രിയുടെ വികസനം, ടൗണിലെ ട്രാഫിക് പരിഷ്ക്കാരങ്ങൾ, തുടങ്ങി അടിയന്തിരമായി നടപ്പിലാക്കേണ്ട കാര്യങ്ങൾ ചർച്ചചെയ്തു. ഭാവി വികസനം മുന്നിൽ കണ്ടുകൊണ്ട് ഭാവനാ പൂർണ്ണമായ പദ്ധതികൾ നടപ്പിലാക്കണമെന്ന നിർദേശങ്ങൾ യോഗം അംഗീകരിച്ചു. കേരള ബാങ്ക് ഡയറക്ടർ കെ .വി ശശി , പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ സി.ഡി ഷാജി , കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ടി .കെ ഷാജി , സി.പി.എം ഏരിയാ സെക്രട്ടറി ചാണ്ടി പി .അലക്സാണ്ടർ , കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹാപ്പി കെ .വർഗീസ്, വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് റോജി പോൾ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി .എം ബേബി, ബ്ലോക്ക് പഞ്ചായത്തംഗം കോയ അമ്പാട്ട് , ടി .പി വർഗീസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |