റാന്നി: സ്‌കൂൾ മുറ്റത്ത് നിൽക്കുന്ന അക്കേഷ്യ മരങ്ങൾ കുട്ടികൾക്കും അദ്ധ്യാപകർക്കും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതായി പരാതി. അടിച്ചിപ്പുഴയിലുള്ള മാടമൺ നോർത്ത് ഗവ.എൽ.പി സ്കൂളിനു ചുറ്റും നിൽക്കുന്ന മരങ്ങളാണ് പ്രശ്‌നമാകുന്നത്. അക്കേഷ്യ മരങ്ങൾ മൂലം കുട്ടികൾക്കും ജീവനക്കാർക്കും ശ്വാസകോശ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതായിട്ടാണ് പരാതി. സ്‌കൂൾ കോമ്പൗണ്ട് നിറയെ അക്കേഷ്യ മരങ്ങളാണ്. ഈ മരങ്ങൾ നിൽക്കുന്നത് മൂലം കുട്ടികൾക്ക് കളിസ്ഥലം ഒരുക്കാൻ പോലും കഴിയുന്നില്ല. മരത്തിന്റെ വേര് വെള്ളം വലിച്ചെടുക്കുന്നതിനാൽ പ്രദേശത്ത് കുടിവെള്ളക്ഷാമവും രൂക്ഷമാണ്. ഇവിടെയുണ്ടായിരുന്ന കുഴൽക്കിണറിൽ നിന്നും ഇപ്പോൾ വെള്ളം ലഭിക്കുന്നില്ല. മരം മുറിച്ചു മാറ്റുന്നതിനായി നാറാണംമൂഴി ഗ്രാമ പഞ്ചായത്തിനേയും വനം വകുപ്പിനേയും സമീപിച്ചെങ്കിലും അനുകൂലമായ യാതൊരു മറുപടിയും ഇതുവരെ ലഭിച്ചിട്ടില്ല.സ്ഥലം വനം വകുപ്പിന്റെ ആണെങ്കിലും സ്‌കൂൾ കെട്ടിടങ്ങൾ പഞ്ചായത്തിന്റെതാണ്. ഇവിടെ പഠിക്കുന്ന മുഴുവൻ കുട്ടികളും ട്രൈബൽ വിഭാഗത്തിൽ പെട്ടവരാണെങ്കിലും അതിന്റെതായ ആനുകൂല്യവും ലഭിക്കുന്നില്ലെന്നും ജീവനക്കാർ പറയുന്നു. അധികകൃതർ ഇടപെട്ട്പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |