കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനും ആലുവ പുളിഞ്ചോടിനും ഇടയിൽ എലിവേറ്റഡ് ഹൈവേ നിർമ്മിക്കണമെന്ന് രാജ്യസഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ ജെബി മേത്തർ എം.പി ആവശ്യപ്പെട്ടു. രാജ്യത്തെ അതിവേഗം വികസിക്കുന്ന വിമാനത്താവളങ്ങളിലൊന്നാണ് കൊച്ചി. യാത്രക്കാരുടെ ബാഹുല്യത്തിനനുസരിച്ച് റോഡുകൾ വികസിക്കാത്തതിനാൽ വൻ ഗതാഗതക്കുരുക്കാണ്. ആലുവ ബൈപ്പാസ് ജംഗ്ഷൻ, മാർത്താണ്ഡവർമ്മ പാലം, പറവൂർ കവല, അത്താണി ജംഗ്ഷനുകളിൽ ഗ്രേഡ് സെപ്പറേറ്ററുകളും കാര്യക്ഷമമായ സിഗ്നലുകളും ഇല്ലാത്തത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. പൻവേൽ- കന്യാകുമാരി ദേശീയപാത വികസന പദ്ധതിയുടെ ഭാഗമല്ലാത്തതിനാൽ പ്രദേശത്തെ റോഡുവികസനം ദേശീയ ഹൈവേ അതോറിട്ടിയുടെ മുൻഗണനാപ്പട്ടികയിലും ഇടംപിടിച്ചില്ലെന്നും എം.പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |