വിതുര: സമൃദ്ധി 2024 ക്ലസ്റ്റർതല ഉദ്ഘാടനം വിതുര ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നടന്നു.വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാ ആനന്ദ് സ്കൂൾ വൈസ് പ്രിൻസിപ്പൽ സിന്ധുദേവിക്ക് വൃക്ഷത്തൈ നൽകി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ആർ.രവിബാലൻ അദ്ധ്യക്ഷത വഹിച്ചു.വിതുര പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ നീതുരാജീവ്,പ്രിൻസിപ്പൽ എം.ജെ.ഷാജി,നെടുമങ്ങാട് ക്ലസ്റ്റർ കൺവീനർ ചിദ്രൂപ്,വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ എ.ആർ.മഞ്ജുഷ,പി.ടി.എ എക്സിക്യൂട്ടീവ് അംഗം സി.ആർ.അശോകൻ,സി.ആർ.എൻ.എസ്.എസ് പ്രോഗ്രാം ഒഫീസർ ഡോ.അർച്ചന,വോളന്റിയർ ലീഡർ ദയ, ശ്രീബാല എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |