വിതുര:കെ.എസ്.ഇ.ബിവർക്കേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു വൈദ്യുതിഭവൻ ഡിവിഷൻ വനിതാസബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതുര പഞ്ചായത്തിലെ മണലി വാർഡിൽ പ്രവർത്തിക്കുന്ന തലത്തൂതക്കാവ് ഗവൺമെന്റ് ട്രൈബൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണം വിതരണം ചെയ്തു.യൂണിയൻ സംസ്ഥാനവൈസ് പ്രസിഡന്റ് സജീവ്കുമാർ ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ സതീഷ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാനകമ്മിറ്റിഅംഗങ്ങളായശ്രീനാഥ്, വിനീഷ,ലിജീഷ്,നീതു,അജിത് പ്രസാദ്,അനൂപ്മാത്യൂ,കല്ലാർമനോജ്,വനിതസബ്കമ്മിറ്റി കൺവീനർ സ്മിത,നെടുമങ്ങാട് ഡിവിഷൻപ്രസിഡന്റ് എ.സനിൽകുമാർ, കല്ലൻകുടിമനോഹരൻകാണി, മുൻപഞ്ചായത്തംഗം ശശികാണി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |