വർക്കല: ചെമ്മരുതി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും പനയറ പാടശേഖരസമിതിയുടെയും ആഭിമുഖ്യത്തിൽ പിച്ചകശേരി പാടശേഖരത്തിലെ 5ഏക്കർ സ്ഥലം കൃഷിയുക്തമാക്കുന്നു.വർഷങ്ങളായി കൃഷിയില്ലാതെ കിടന്ന പാടത്ത് പാടശേഖരസമിതിയും അഗ്രോ സർവീസ് സെന്ററും സംയുക്തമായാണ് നെൽകൃഷി നടത്തുന്നത്.ഇന്ന് രാവിലെ 10ന് ജില്ലാപഞ്ചായത്തംഗം ഗീതാനസീർ നടീൽ ഉത്സവം ഉദ്ഘാടനം ചെയ്യും.പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കബിറിൽ അദ്ധ്യക്ഷത വഹിക്കും. വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കാളികളാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |