വർക്കല: തിരുവമ്പാടി ബ്യൂറോമുക്കിൽ നിന്ന് പാപനാശം കുന്നിലേക്കുള്ള റോഡ് മുഴുവൻ കുണ്ടുംകുഴിയുമാണ്. മഴക്കാലമായാൽ വെള്ളക്കെട്ട് കൂടിയുണ്ടാകുന്നതോടെ ടൂറിസം മേഖലയായ പാപനാശം നോർത്ത് ക്ലിഫിലെ ഈ പ്രധാന ഇടറോഡിലൂടെ വാഹനഗതാഗതം പോയിട്ട് കാൽനടയാത്ര പോലും സാദ്ധ്യമല്ല. ചെറിയ മഴയിൽ പോലും വലിയ വെള്ളക്കെട്ടുണ്ടാകും. പാപനാശം കുന്നിന്റെ വടക്കുഭാഗത്തെ റിസോർട്ടുകളിലേക്കും നൂറിലേറെ സ്ഥാപനങ്ങളിലേക്ക് പോകുന്നതും ഇതുവഴിയാണ്. സ്ഥിതി ഇതായതിനാൽ ഓട്ടോ, ടാക്‌സി വാഹനങ്ങളും സവാരിക്ക് മടിക്കുന്നു. കാലങ്ങളായി ഇതാണ് അവസ്ഥയെങ്കിലും ജനങ്ങളുടെ പ്രശ്നം പരിഹരിക്കാൻ അധികൃതർക്ക് സമയവുമില്ല.
പരിഹാരം ഓട മാത്രം
ബ്യൂറോമുക്ക് വരെ മാത്രമാണ് ഇവിടെ ഓടയുള്ളത്. ഒഴുകിയെത്തുന്ന ജലം പുന്നമൂട് തേരകുളത്തിൽ നിറഞ്ഞശേഷം ഓടയിലൂടെ പാറയിൽ ഭാഗത്തുകൂടിയാണ് റോഡിലേക്കെത്തുന്നത്. തുടർന്ന് ഓടയില്ലാത്തിനാൽ കോൺക്രീറ്റ് ഇടറോഡിലൂടെ വെള്ളം പാപനാശം കുന്നിൻ മുകളിൽ സ്ഥാപിച്ചിട്ടുള്ള പൈപ്പിലൂടെ താഴേക്കെത്തും. മഴക്കാലത്ത് ഓട നിറഞ്ഞ് മാലിന്യങ്ങളും ചെളിയും വീടുകളിലേക്കാണെത്തുക. മഴ മാറിയാലും വെള്ളക്കെട്ട് ആഴ്ചകളോളം നിൽക്കും. മുൻകാലങ്ങളിൽ ഓടകളിലെ മാലിന്യങ്ങൾ നഗരസഭ ശുചീകരണ തൊഴിലാളികളെ കൊണ്ട് നീക്കിയിരുന്നു. ഇപ്പോഴതും നടക്കുന്നില്ല. വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങൾ നടന്നെങ്കിലും പരിഹാരം അകലെയാണ്. പകർച്ചവ്യാധി ഭീഷണിയുള്ളതിനാൽ അണുനശീകരണം, ഫോഗിംഗ് തുടങ്ങിയവ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രശ്നങ്ങൾ
കോരിമാറ്റുന്ന മാലിന്യങ്ങളും ഓടയ്‌ക്കരികിൽ കൂട്ടിയിടും
മഴയിൽ മാലിന്യങ്ങൾ തിരികെ ഓടയിലേക്ക്
ഇത് വെള്ളക്കെട്ടിന് കാരണമാകും
കാൽനട യാത്രപോലും ദുഷ്‌കരം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |